തിരുവനന്തപുരം: : സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞത്. അലർജി, ആരോഗ്യപ്രശ്നം എന്നീ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണത്താല്‍ അധ്യാപകർ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് മന്ത്രി അറിയിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
അലർജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാൽ വാക്സിനെടുക്കാൻ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച് പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് അധ്യാപികയായ അഞ്ജു പാർവതി പ്രഭീഷ് ചോദിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി കിട്ടാത്ത ഈ പിന്തിരിപ്പൻ മൂരാച്ചികളെ പൊതു സമൂഹം തിരിച്ചറിയേണ്ടതാണെന്നും ഇവർ വാർത്തു വിടുന്ന തലമുറയാണ് നാളത്തെ യുവതയെന്നും അഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാകുന്നു.
അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ആ 2287 പേരിൽ അലർജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാൽ വാക്സിനെടുക്കാൻ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച് പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ ?
മയക്ക് മരുന്ന് കേസിലെ പ്രതികളുടെ മതം തിരിച്ചുള്ള കണക്ക് പുറത്തു വിടാൻ കാണിച്ച അതേ ആർജ്ജവം ഇവിടെ കാണിക്കുവാൻ തയ്യാറുണ്ടോ ?
ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി കിട്ടാത്ത ഈ പിന്തിരിപ്പൻ മൂരാച്ചികളെ പൊതു സമൂഹം തിരിച്ചറിയേണ്ടതല്ലേ? കാരണം ഈ മൂരാച്ചികൾ വാർത്തു വിടുന്ന തലമുറയാണ് നാളത്തെ യുവത ! മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയുമെന്നാണല്ലോ ചൊല്ല് .!
Post Your Comments