Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 46 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 36 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: വധശിക്ഷ ലഭിക്കാന്‍ വേണ്ടിആക്രമണം: ജോക്കർ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു, യാത്രക്കാരെ ആക്രമിച്ചു

5,48,617 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,570 പേർ രോഗമുക്തി നേടി. 8,794 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 61 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 45,664,236 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: കോവിഡ് മുന്നണി പോരാളികൾക്കും കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കും: പുതിയ തീരുമാനവുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button