ThrissurLatest NewsKeralaNattuvarthaNews

ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു: പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് ആരോപണം, തിങ്കളാഴ്ച ബിജെപി ഹർത്താൽ

ഗുരുവായൂർ: ചാവക്കാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മണത്തല കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. കൊലപാതകം നടത്തിയത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ നിരീക്ഷണത്തിലാണെന്നാണ് ലഭ്യമായ വിവരം.

സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘർഷങ്ങളൊന്നും നിലവിലില്ലെന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button