ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി. എന്നാൽ ഇന്നലെ ജയിൽ മോചിതനാകേണ്ട ബിനീഷ് കോടിയേരിയുടെ ജാമ്യക്കാർ പിന്മാറിയതോടെയാണ് അത് സാധ്യമാകാതിരുന്നത്. ജാമ്യക്കാർ പിന്മാറിയത് ഇഡിയെ ഭയന്നാണെന്നാണ് റിപ്പോർട്ടുകൾ. ജാമ്യവ്യവസ്ഥകളുടെ കർശന സ്വഭാവവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയുമാണ് പിന്മാറ്റത്തിനു പിന്നിലെന്നു സൂചനയുണ്ട്.
അതേസമയം ബിനീഷിനു കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.
Post Your Comments