പത്തനംതിട്ട : ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Also Read : സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിരിക്ക് ദാരുണാന്ത്യംകുരുമ്പന്‍മൂഴിയില്‍ ഒരു പാലം ഉണ്ടാകുക എന്നതാണ് നാട്ടുകാരുടെ അടിസ്ഥാന ആവശ്യമെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെ. രാജന്‍ പറഞ്ഞു. ഇവിടുത്തെ ജനങ്ങളുടെ അടിസ്ഥാന പരമായ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശന വേളയിലും കോസ്‌വേയില്‍ വെള്ളം കയറിയ നിലയിലായിരുന്നു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും പ്രദേശവാസികളുമായും മന്ത്രി വിശദമായ ചര്‍ച്ച നടത്തി.
Post Your Comments