പാനൂർ: ആദ്യം റോഡിലെ കുണ്ടും കുഴിയും നികത്തട്ടെ, അതിന് കഴിയാത്ത സർക്കാറാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് കെ. മുരളീധരൻ എം.പി. നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ സർക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് എംപി പറഞ്ഞു.
Also Read: ‘ഇടത് പ്രസ്ഥാനം രക്ഷപ്പെട്ടിരിക്കുന്നു’: ചെറിയാന് ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് പി ശ്രീരാമകൃഷ്ണന്നാട്ടിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവില്ലാത്ത സർക്കാർ കെ. റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്നത് അപഹാസ്യമാണെന്ന് എം.പി കൂട്ടിചേർത്തു. പെട്രോളിനും ഡീസലിനും അനുദിനം വിലവർദ്ധിക്കുകയാണ്. എന്നാൽ 23 ഓളം അകമ്പടി വാഹനങ്ങളാണ് മുഖ്യമന്ത്രിയ്ക്ക് ഇപ്പോൾ ഉള്ളത്. ഇത്തരത്തിൽ സർക്കാർ ധൂർത്തടിക്കുകയാണെന്നും കെ. മുരളീധരൻ എംപി പറഞ്ഞു. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാനൂരിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments