തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം പോക്സോ കേസുകൾ. പോക്സോ കേസ് കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടും 10,187 കേസ് കെട്ടിക്കിടക്കുന്നതായാണ് ഔദ്യോഗിക കണക്ക്. കേസുകൾ കൂടുതല്‍ തിരുവനന്തപുരത്തും കുറവ് വയനാട്ടിലുമാണ്.
തിരുവനന്തപുരത്ത് 1474 കേസ് കെട്ടിക്കിടക്കുമ്പോൾ വയനാട്ടില്‍ 284 കേസുകളാണുള്ളത്. കൊല്ലം -710, പത്തനംതിട്ട -351, ആലപ്പുഴ -532, കോട്ടയം -479, ഇടുക്കി -573, എറണാകുളം -711, തൃശൂര്‍ -1196, പാലക്കാട് -635, മലപ്പുറം-1310, കോഴിക്കോട് -608, കണ്ണൂര്‍ -841, കാസര്‍കോട് -483 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
പോക്സോ കേസുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് 28 താല്‍ക്കാലിക അതിവേഗ കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. പോക്സോ കേസുകൾ രജിസ്റ്റര്‍ ചെയ്താല്‍ മാസങ്ങള്‍ക്കുള്ളില്‍തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ നീക്കി വേഗം വിധി പറയുകയും വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസുകളില്‍ മാത്രമാണ് വിധി വരുന്നത്.
Post Your Comments