Latest NewsNewsGulf

സൗദിയില്‍ പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

സമീപത്തെ ബഖാലയിലേക്ക് പോയ ഫാത്തിമ പിന്നീട് തിരിച്ചുവരാതാവുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു.

റിയാദ്: സൗദിയില്‍ പതിനാല് കാരിയായ പെൺകുട്ടിയെ കാണ്മാനില്ല.കടയില്‍ സാധനം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. ജിദ്ദ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഫൈസലിയ ഡിസ്ട്രിക്ടിൽ ഗ്രോസറി ഷോപ്പില്‍ പോയ ഫാത്തിമ അബ്ദുല്‍ അസീസ്‌ എന്ന പതിനാലുകാരിയെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. ബുധനാഴ്ച മുതലാണ് കാണാതായത്.

Read Also: യുഎഇയിൽ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല: അറിയിപ്പുമായി ദുരന്ത നിവാരണ സമിതി

സമീപത്തെ ബഖാലയിലേക്ക് പോയ ഫാത്തിമ പിന്നീട് തിരിച്ചുവരാതാവുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു. തുടര്‍ന്ന് ബഖാലയില്‍ എത്തി അന്വേഷിച്ചപ്പോള്‍ ഫാത്തിമ കടയിലെത്തിയിട്ടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫാത്തിമയുടെ സഹോദരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button