വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്.
ജി20 ഉച്ചകോടിയുടെ ഭാഗമായി ഒക്ടോബർ 29 നാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബർ 31 വരെ അദ്ദേഹം ഇറ്റലിയിലുണ്ടാവും. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിലായി ഇന്ത്യ സന്ദർശിച്ചത്. 1999 ലായിരുന്നു ഈ കൂടിക്കാഴ്ച. അന്ന് എബി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് നൽകിയത്.
അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയെ ചരിത്രപ്രധാനമെന്ന് കത്തോലിക്ക സഭ വിശേഷിപ്പിച്ചു. വളരെ സുപ്രധാന കൂടിക്കാഴ്ച ആണിതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്‌ളയും വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയോടെ മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനും വഴിയൊരുങ്ങും എന്നാണ് സൂചന. 2013 മുതല്‍ റോമന്‍ കത്തോലിക്ക സഭയുടെ തലവനാണ് പോപ് ഫ്രാന്‍സിസ്.
Post Your Comments