KeralaLatest NewsNews

ഉള്ളി കൃഷിക്ക് ഒരു ലക്ഷം രൂപ ശമ്പളം: അപേക്ഷിച്ചത് ആയിരകണക്കിന് മലയാളികള്‍, ഇറങ്ങിതിരിച്ചവര്‍ പിന്‍വലിഞ്ഞു

നൂറ് സ്ത്രീകള്‍ അടക്കം 700 പേരാണ് സെമിനാറില്‍ പങ്കെടുത്തത്.

തിരുവനന്തപുരം: ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷിചെയ്യാന്‍ താല്‍പര്യമുള്ളവരെ ആവശ്യമുണ്ടെന്നും ശമ്പളം ഒരു ലക്ഷം രൂപയാണെന്ന തരത്തിലുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ജോലിക്കായി അപേക്ഷിച്ചത് ആയിരകണക്കിന് മലയാളികള്‍. ജോലി എന്ന സ്വപ്‌നം കണ്ട് ജോലിയുടെ സ്വഭാവത്തെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ എല്ലാവരും പിന്മാറുന്നതാണ് കണ്ടത്.

അതിശൈത്യം നിറഞ്ഞ കാലാവസ്ഥയും കൃഷിരീതിയും ജീവിതസാഹചര്യവും ഭക്ഷണവും ജോലി സമയവും അവധിയേയും കുറിച്ച്‌ അറിഞ്ഞതോടെയാണ് പിന്മാറാന്‍ തുടങ്ങിയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണം. ലഭിക്കുക രണ്ട് അവധി മാത്രം, ദിവസവും ഒന്‍പത് മണിക്കൂറെങ്കിലും ജോലി ചെയ്യണം ഇങ്ങനെയൊക്കെ നിബന്ധന വെച്ചാല്‍ ആരെങ്കിലും പോകുമോ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

1.12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാനാണ് കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ചത്. സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പത്താംക്ലാസ് യോഗ്യതയും കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയെന്നുമായിരുന്നു നിബന്ധന.

Read Also: 2011ല്‍ തുടങ്ങിയ പൂട്ടൽ: വാങ്കഡെ കിംഗ് ഖാനെക്കൊണ്ട് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ചത് 1.5 ലക്ഷം രൂപ

25-40 പ്രായപരിധിയും അറുപത് ശതമാനം സ്ത്രീകള്‍ക്കായി സംവരണവും മാസം 1.12 ലക്ഷം രൂപ ശമ്പളം എന്നിങ്ങനെയായിരുന്നു ഉള്ളി കൃഷിക്ക് വേണ്ട യോഗ്യതകള്‍. ഇന്നലെ മൂന്ന് ബാച്ചുകളിലായാണ് സെമിനാര്‍ നടത്തിയത്. അപേക്ഷാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. നൂറ് സ്ത്രീകള്‍ അടക്കം 700 പേരാണ് സെമിനാറില്‍ പങ്കെടുത്തത്.

shortlink

Post Your Comments


Back to top button