പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആൾബലം കൂടുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേത് കഴിവുകേടും പിന്തിരിപ്പൻ പ്രവണതയുമാണ് ഇതിന് കാരണമെന്നും മമത പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ് മമത ഇക്കാര്യം പറഞ്ഞത്.
‘കോൺഗ്രസിന് ഇപ്പോൾ രാഷട്രീയത്തിൽ താത്പര്യമില്ലാതായിരിക്കുന്നു. മോദി ഇനിയും കൂടുതൽ ശക്തനാകും. ഒരു പാർട്ടിക്ക് ഭരിക്കാനുളള കഴിവില്ലെന്ന് പറഞ്ഞ് ആ രാജ്യത്തെ ജനങ്ങൾ അതിന്റെ വിപരീത ഫലം അനുഭവിക്കേണ്ട ആവശ്യമില്ല. കോൺഗ്രസിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, അന്ന് ബിജെപിയെ കീഴ്പ്പെടുത്തുന്നതിന് പകരം തന്നെ പരാജയപ്പെടുത്താൻ തന്റെ സ്വന്തം നാട്ടിലേക്ക് വരകിയാണ് കോൺഗ്രസ് ചെയ്തത്’- മമത പറഞ്ഞു.
Read Also : ഉരുകിയ ഐസ്ക്രീം വീണ്ടും തണുപ്പിച്ച് കഴിക്കാറുണ്ടോ?: എങ്കിൽ സൂക്ഷിക്കുക
അതേസമയം, ഗോവയിൽ പ്രാദേശിക പാർട്ടികളുമായി സഖ്യം ചേർന്ന് ബിജെപിക്കെതിരെ മത്സരിക്കാനാണ് മമതയുടെ തീരുമാനം. ഇതിനായി കൂടുതൽ പ്രാദേശിക പാർട്ടികളെ ക്ഷണിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. പ്രാദേശിക പാർട്ടികൾ ഇനിയും കൂടുതൽ ശക്തരാകണമെന്നും മമത പറഞ്ഞു.
Post Your Comments