KeralaLatest NewsNews

പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി: സ്കൂളുകളിൽ താൽക്കാലിക ബാച്ച് അനുവദിക്കും

സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം ഉത്തരവായി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10 ശതമാനം ആയി ഉയർത്തി. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.

Read Also: യുഎഇയിൽ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല: അറിയിപ്പുമായി ദുരന്ത നിവാരണ സമിതി

ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.

shortlink

Related Articles

Post Your Comments


Back to top button