തിരുവനന്തപുരം : എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണ്ണിൽ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്കൂളിലെ അഡ്മിഷനോ ലഭിക്കാതെ പോകുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായിട്ടാണ് വി.ശിവൻകുട്ടി ഇക്കാര്യം പറഞ്ഞത്.
സർക്കാർ ഇക്കാര്യം ഗൗരവമായെടുത്ത് നടപടികൾ സ്വീകരിച്ചു വരികയാണ്. പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് 23-ന് നടക്കും. അത് കഴിഞ്ഞശേഷം താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകൾ കുറവുണ്ടെങ്കിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ ക്രമീകരിക്കും. 85,314 പേർക്ക് ഇനി പ്രവേശനം ലഭിക്കാനുണ്ട്. 12,384 സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾക്ക്ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സീറ്റുകൾ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Read Also : ഉറങ്ങാൻ കഴിയുന്നില്ലേ? പരിഹാരം ഉണ്ട്!
എന്നാൽ, മന്ത്രിനേരത്തേ പറഞ്ഞ മറുപടി തന്നെ വീണ്ടും ആവർത്തിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. പുതിയ പ്ലസ് വൺ ബാച്ച് സർക്കാർ അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments