ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

രോഹിത് വെമുലയ്ക്ക് വേണ്ടി മാത്രം ശബ്ദം ഉയർന്നാൽ മതിയോ? ദീപ പി മോഹനന് നീതി വേണ്ടേ?: മുഹമ്മദ് റിയാസിനോട് അലീന ആകാശ മിഠായി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി അലീന ആകാശ മിഠായി. രോഹിത് വെമുലയുടെ മരണത്തിൽ ശബ്ദമുയർത്തിയ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് എന്തുകൊണ്ട് കേരളത്തിൽ ഒരു ദളിത് വിദ്യാർത്ഥി നടത്തുന്ന സമരത്തിന് വേണ്ടി ശബ്ദമുയർത്തുന്നില്ല എന്ന് അലീന ആകാശ മിഠായി തന്റെ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.

Also Read:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കേസുകൾ

‘കഴിഞ്ഞ വർഷം മനോരമ ചാനലിൽ വന്നിരുന്ന് കേരളത്തിൽ ആയിരുന്നെങ്കിൽ രോഹിത് വെമുലക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ല എന്ന് പറഞ്ഞത് ഓർമയുണ്ടോ? എങ്കിൽ അതേ കേരളത്തിൽ ഇന്ന് ഗവേഷണം പൂർത്തിയാക്കാനുള്ള അവകാശത്തിനു വേണ്ടി ഒരു ദളിത് വിദ്യാർത്ഥിനി യൂണിവേഴ്സിറ്റിയുടെ മുമ്പിൽ മരണം വരെ നിരാഹാരസമരം നടത്തുകയാണ്’, അലീനയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

‘ദീപ പി മോഹനന് നീതി കിട്ടണം. ദീപച്ചേച്ചിക്ക് അനുകൂലമായി വന്ന കോടതി ഉത്തരവുകൾ നടപ്പിലാക്കണം. ജാതീയ വിവേചനം നടത്തിയ നന്ദകുമാർ കളരിക്കലിനെതിരെ നടപടിയെടുക്കണം ‘, അലീന ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button