കാലിഫോർണിയ: അഡോബി ഫോട്ടോഷോപ്പ് സോഫ്റ്റ്-വെയര്‍ വഴി പലരും ഫോട്ടോകള്‍, ചിത്രങ്ങള്‍ എന്നിവ എഡിറ്റ് ചെയ്തിട്ടുണ്ടാകും. ഫോട്ടോഷോപ്പ് സോഫ്റ്റ്-വെയര്‍ വിലകൊടുത്ത് വാങ്ങണം എന്നതും ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതുമാണ് ഏക പ്രശ്‌നം. മാത്രമല്ല ഇപ്പോള്‍ നിരവധി ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്-വെയറുകള്‍ സൗജന്യമായി ലഭ്യമാണ്, അതുകൊണ്ടു തന്നെ അടിസ്ഥാന ഫോട്ടോ എഡിറ്റിങ് ആവശ്യം മാത്രമുള്ളവര്‍ ഫോട്ടോഷോപ്പ് വിലകൊടുത്ത് വാങ്ങുകയുമില്ല.
എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഫോട്ടോഷോപ്പ് ഉപയോഗിക്കാനുള്ള സംവിധാനമാണ് അഡോബി ഒരിക്കിയിരിക്കുന്നത്. ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലെ ബ്രൗസറില്‍ (ക്രോം, ഫയര്‍ഫോക്സ്, സഫാരി, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍) തന്നെ ഇനി ഫോട്ടോഷോപ്പ് ഉപയോഗിക്കാം.
അതേസമയം വിലകൊടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഫോട്ടോഷോപ്പിന് സമാനമായി എല്ലാ ഫീച്ചറുകളും ബ്രൗസറില്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കുമ്പോള്‍ ലഭിക്കില്ല. ബ്രൗസറില്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കുമ്ബോള്‍ ലെയറുകള്‍ ക്രമീകരിക്കുക, കമന്റുകളും ചേര്‍ക്കല്‍, എഡിറ്റിംഗിനായി ഇറേസര്‍, സെലക്ഷന്‍ ലാസ്സോ, സ്പോട്ട് ഹീലിംഗ് ബ്രഷ് എന്നിങ്ങനെയുള്ള അടിസ്ഥാന ടൂളുകള്‍ ലഭ്യമാണ്.
Read Also:- മുഖക്കുരു മാറ്റാന്‍ ഇതാ അഞ്ച് കിടിലൻ മാര്‍ഗ്ഗങ്ങള്‍!
ഫോട്ടോകളിലേക്ക് ടെക്‌സ്‌റ്റുകള്‍ ചേര്‍ക്കാനും കഴിയും. റിപ്പോര്‍ട്ട് പ്രകാരം അഡോബിയുടെ മറ്റൊരു സോഫ്റ്റ്-വെയറായ ഇല്ലസ്‌ട്രേറ്ററിനും ബ്രൗസര്‍ പതിപ്പ് അവതരിപ്പിക്കും. വിലകൊടുത്തത് വാങ്ങുന്ന ഫോട്ടോഷോപ്പ് പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അഡോബി ഉള്‍പ്പെടുത്തിയേക്കും.
Post Your Comments