മസ്‌കറ്റ്: ഒമാനിൽ ഭൂചലനം. ഒമാനിലെ സലാലയിൽ(Salalah) നിന്ന് 239 കിലോമീറ്റർ അകലെയായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.06ന് അറബി കടലിൽ 10 മീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ സലാലയിൽ നിന്ന് 239 കിലോമീറ്റർ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും അധികൃതർ വിശദമാക്കി.
Read Also: മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടു: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
Post Your Comments