ദുബായ്: എക്‌സ്‌പോ വേദിയിൽ വെച്ച് ബാലികയുടെ ആഗ്രഹം നിറവേറ്റി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തനിക്കൊപ്പം ചിത്രമെടുക്കാൻ ആഗ്രഹിച്ച കുട്ടിയോടൊപ്പം അദ്ദേഹം ഫോട്ടോ എടുത്തു.
ശൈഖ് മുഹമ്മദിനൊപ്പം ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടി കരയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം കുട്ടിയോടൊപ്പം ചിത്രമെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കുന്ന ശൈഖ് മുഹമ്മദിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
എക്സ്പോയിലെ എന്റെ ഏറ്റവും മികച്ച വ്യക്തിഗത ഏറ്റുമുട്ടൽ എന്നായിരുന്നു പെൺകുട്ടിയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത്.
Post Your Comments