ദുബായ്: ആവേശത്തിന്റെ അലകൾ ഉയർത്തി ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമായി. ഇന്ത്യാക്കാരുൾപ്പെടെ ആരിക്കണക്കിന് പേരാണ് ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കെടുത്തത്. എക്‌സ്‌പോ വേദി, കൈറ്റ് ബീച്ച്, മുഷ്‌റിഫ് പാർക്ക് എന്നിവിടങ്ങളിലെ ഫിറ്റ്‌നസ് വില്ലേജുകൾ, വിവിധ മേഖലകളിലെ ഫിറ്റ്‌നസ് ഹബുകൾ എന്നിവിടങ്ങളിലാണ് ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
5,000 ത്തിൽ ഏറെ ഓൺലൈൻ വ്യായാമ പരിപാടികളും ഫിറ്റ്‌നസ് ചലഞ്ചിൽ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര താരങ്ങൾ, പരിശീലകർ എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റുകയാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ലക്ഷ്യം. ഒരാളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും കാര്യമായ മാറ്റം വരുത്താൻ ഏകദേശം 30 ദിവസമെടുക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി ഫിറ്റ്‌നസ് ചലഞ്ചിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
നവംബർ 27 വരെയാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുക. ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റൈഡ് 5 ന് നടക്കും. ശൈഖ് സായിദ് റോഡിലെ 14 കിലോ മീറ്റർ സൈക്ലിങ് ട്രാക്ക് ആകുന്ന പരിപാടിയിൽ നൂറുകണക്കിനു സൈക്കിൾ യാത്രികർ പങ്കെടുക്കും.
Read Also: ജമ്മു കശ്മീരിൽ സ്ഫോടനം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നു സൈനികർക്ക് പരുക്കേറ്റു
Post Your Comments