വര്‍ക്കല: പാപനാശത്തെ റിസോര്‍ട്ടില്‍ സൈന്യത്തിലെ നഴ്സിങ് അസിസ്റ്റന്റ് റിസോര്‍ട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ത്യന്‍ സൈന്യത്തില്‍ നഴ്സിങ് അസിസ്റ്റന്റായ വക്കം കമ്പംകോട് ദീപത്തില്‍ രാധാകൃഷ്ണ പിള്ളയുടെയും വനജകുമാരിയുടെയും മകന് ദീപുവാണ് (38) മരിച്ചത്.
ബുധനാഴ്ച വര്‍ക്കലയിലെത്തിയ ദീപു വൈകുന്നേരം മൂന്നിന് ഹെലിപ്പാഡിലെ ഹോളിഡേ ഇന്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരകഴിഞ്ഞിട്ടും ഇയാളെ പുറത്തു കാണാത്തതിനെതുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോള്‍ റിസോര്‍ട്ടിലെ ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.
സൈന്യത്തില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ദീപു. വിവാഹിതനും രണ്ട് ആണ്മക്കളുമുള്ള ഇയാളും ഭാര്യയും തമ്മില്‍ അകന്നു കഴിയുകയായിരുന്നെന്നും വിവാഹമോചനത്തിന് കോടതിയില്‍ കേസ് നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടപടികള്‍ക്കുശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Post Your Comments