KeralaLatest NewsNews

‘ഇത് സമൂഹത്തിന് അംഗീകരിക്കാനാവില്ല എന്നാണ് എന്റെ ഖണ്ഡിതമായ അഭിപ്രായം’: ദത്ത് വിഷയത്തിൽ ആനാവൂർ നാ​ഗപ്പൻ

ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയാൽ ഭാര്യയ്ക്ക് ഭാവി ജീവിതത്തിന് ജീവനാംശം നൽകുക എന്ന സാമാന്യനീതി ഇക്കാര്യത്തിൽ നടപ്പിലാക്കിയതായി കാണുന്നില്ല.

തിരുവനന്തപുരം: ദത്ത് വിഷയത്തിൽ കുഞ്ഞിനെ തേടുന്ന അനുപമയ്ക്കും അജിത്തിനുമെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ ​നാ​ഗപ്പൻ. കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കണമെന്നത് ന്യായമാണെന്നും പക്ഷെ സംഭവത്തിലെ മറ്റു വസ്തുതകൾ പൊതുസമൂഹത്തിന് അം​ഗീകരിക്കാനാവുന്നതല്ലെന്നും ആനാവൂർ ​നാ​ഗപ്പൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ സിപിഐഎം വിരുദ്ധത മൂലം ഇക്കാര്യങ്ങൾ മനഃപൂർവം മറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരൂർക്കടയിലെ അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ തന്നെ വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നത് ഏറ്റവും ന്യായമാണ്. അത് കഴിഞ്ഞാൽ അനുപമയുടെ പിതാവും കുടുംബവും സിപിഐ(എം) പ്രവർത്തകരാണ് എന്ന ഒറ്റക്കാരണത്താൽ ഈ വിഷയത്തിൽ മാധ്യമങ്ങൾ തുടരുന്ന സിപിഐ(എം) വിരുദ്ധ വാർത്തകളിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

കുടുംബമായി താമസിക്കുന്ന ഒരു സ്ത്രീയെ പ്രേമിക്കുക, ആ ബന്ധത്തിൽ നിന്നും വേർപെടുത്തി കല്യാണം കഴിക്കുക. ആ ബന്ധം നിലനിൽക്കുമ്പോൾ തന്നെ വേറൊരു പെൺകുട്ടിയെ പ്രേമിക്കുക, ആ പെൺകുട്ടിയെ ഗർഭിണിയാക്കുക. ഇത് സമൂഹത്തിന് അംഗീകരിക്കാൻ ആകുമോ ? അംഗീകരിക്കാനാവില്ല എന്നാണ് എന്റെ ഖണ്ഡിതമായ അഭിപ്രായം. ആദ്യവിവാഹം സമ്മർദ്ദത്തിലൂടെയും ഭീഷണിപ്പെടുത്തിയും വേർപെടുത്തി അവരെ അനാഥയാക്കി. ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയാൽ ഭാര്യയ്ക്ക് ഭാവി ജീവിതത്തിന് ജീവനാംശം നൽകുക എന്ന സാമാന്യനീതി ഇക്കാര്യത്തിൽ നടപ്പിലാക്കിയതായി കാണുന്നില്ല.

Read Also: സ്‌പെയിനില്‍ ടൂറിസത്തിന്റെ മുഖ്യം സെക്‌സ് ടൂറിസമാണ്, കേരളത്തില്‍ സെക്സ് എന്നു പറഞ്ഞാല്‍ പൊട്ടിത്തെറി: സജി ചെറിയാന്‍

ആരോരുമില്ലാത്ത അനാഥയായ ആ പെൺകുട്ടിയുടെ ഭാവി ജീവിതം എങ്ങനെയാകും ? സിപിഐ(എം)ന് എതിരെ കിട്ടിയ വടിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുന്ന ആവേശത്തിനിടയിൽ മാധ്യമങ്ങൾ ഇക്കാര്യങ്ങളൊക്കെ മറന്നു പോവുകയോ, മറവി നടിക്കുകയോ ചെയ്യുകയാണ്. ഇക്കാര്യത്തിൽ നിങ്ങൾ നൽകുന്ന സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങൾ അടക്കമുള്ള സമൂഹത്തിന് നല്ലതാണോ ? മോശമാണോ? എന്തായാലും നല്ലതല്ല എന്നാണ് എന്റെ പക്ഷം. മാർക്സിസ്റ്റ് വിരുദ്ധ തിമിരത്തിന്റെ ആഘോഷത്തിനിടയിൽ ഇതും കൂടി ആലോചിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായാൽ അത്രയും നന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button