Latest NewsNewsIndiaEntertainmentKollywood

രജനികാന്ത് തീവ്രപരിചരണ വിഭാഗത്തിൽ: അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയ്‌ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ആശുപത്രിയ്‌ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചതെന്ന് അധികൃതർ അറിയിച്ചു.

രണ്ട് സബ് ഇൻസ്‌പെക്ടർമാരുൾപ്പെടെ മുപ്പതിലധികം പോലീസുകാർ അടങ്ങിയ സംഘത്തെയാണ് ആശുപത്രിയ്‌ക്ക് മുൻപിൽ വിന്യസിച്ചിരിക്കുന്നത്. ആശുപത്രിയ്‌ക്കുള്ളിലെ സ്ഥിതിഗതികളും സാഹചര്യങ്ങളും പോലീസുകാർ അടിക്കടി വിലയിരുത്തുന്നുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് വേണ്ടിയാണ് പോലീസുകാരെ വിന്യസിച്ചതെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി.

ഞാൻ നിങ്ങളുടെ സഹോദരി, ബംഗാൾ പോലെ ഗോവയെയും കരുത്തുളള സംസ്ഥാനമായി മാറ്റും : മമത ബാനർജി

വ്യാഴാഴ്ച വൈകിട്ടാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്‌ക്ക് എത്തിയതാണെന്നാണ് ലഭ്യമായ വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ശ്വാസംമുട്ടലിനെയും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെയും തുടർന്ന് താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button