പാലക്കാട്: ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴൽപ്പണം ആർപിഎഫ് പിടികൂടി. നാലു ബാഗുകളിലായാണ് ഇവർ പണം കടത്തിയത്. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000 രൂപയാണ് പാലക്കാട് സ്റ്റേഷനിൽ ആർപിഎഫ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ അഹമ്മദ്, രാഘവേന്ദ്ര എന്നിവർ ആർപിഎഫ് ക്രൈം ഇൻറലിജസിന്റെ പിടിയിലായി. ആന്ധ്ര ഗുണ്ടൂരിൽ നിന്നും ഷൊർണൂരിലേക്കാണ് ഇവർ ടിക്കറ്റെടുത്തിരുന്നത്. സ്വർണം വാങ്ങാനാണ് കേരളത്തിലെത്തിയതെന്ന് പിടിയിലായവർ മൊഴി നൽകിയതായി ആർപിഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്: 400 പവനും 20 ലക്ഷം രൂപയും കൈക്കലാക്കിയ സ്ത്രീയ്ക്ക് തടവ് ശിക്ഷ
എവിടെ നിന്നാണ് സ്വർണം വാങ്ങുന്നത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ലെന്നും ഇവർ മുൻപും പണം കടത്തിയിട്ടുണ്ടോ എന്നതും പരിശോധിയ്‌ക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രതികളെയും പിടിച്ചെടുത്ത പണവും തുടർ നടപടികൾക്കായി ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറി. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments