ErnakulamLatest NewsKeralaNewsCrime

ടിപ്പു സുല്‍ത്താന്റെ സിംഹാസനം കണ്ട ബെഹ്‌റയ്ക്ക് ഒന്നും മനസിലായില്ലേ, സര്‍ക്കാരിന് മോന്‍സനെ ഭയമാണോയെന്ന് കോടതി

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും കണ്ടിട്ട് മനസിലായില്ലേയെന്നും കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പോയ പൊലീസ് ഉദ്യോഗസ്ഥര്‍ പുരാവസ്തു ശേഖരത്തിന്റെ നിയമ വശങ്ങളെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചിരുന്നോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് മോന്‍സനെ ഭയമാണോയെന്നും കോടതി ചോദിച്ചു. മോന്‍സനെതിരായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്.

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും കണ്ടിട്ട് മനസിലായില്ലേയെന്നും കോടതി ആരാഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ട് മോന്‍സന്‍ എല്ലാവരെയും കബളിപ്പിച്ചെന്നും എല്ലാ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്‌തെന്നും കോടതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും എന്തുകൊണ്ട് അവിടെ കണ്ട വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്ന് അന്വേഷിച്ചില്ലെന്നും പുരാവസ്തു നിയമത്തെ കുറിച്ച് ഇരുവര്‍ക്കും അറിയില്ലേയെന്നും കോടതി ചോദിച്ചു.

Read Also : മുന്നറിയിപ്പില്ലാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രി എത്തി: രാത്രികാല പ്രവര്‍ത്തനം നേരിട്ട് കണ്ടു

ഡിജിപിക്ക് സംശയം തോന്നിയപ്പോള്‍ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ മോന്‍സനെതിരെ ലോക്‌നാഥ് ബെഹ്‌റ ഇന്റലിജന്‍സിന് അയച്ച കത്തുള്‍പ്പെടെ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി നവംബര്‍ 11 ന് വീണ്ടും പരിഗണിക്കും. അതേസമയം സാമ്പത്തിക ഇടപാടുകള്‍ തേടി ഇഡി ക്രൈംബ്രാഞ്ചിന് കത്തയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button