Latest NewsInternational

അടിമുടി മാറ്റവുമായി ഫേസ്‌ബുക്ക്: ഇനി അറിയപ്പെടുന്നത് ഈ പേരിൽ

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ ഉപയോഗിച്ച്‌ മനുഷ്യ ജീവിതത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള വന്‍ പദ്ധതിയാണു മെറ്റാവേര്‍സ്.

കാലിഫോര്‍ണിയ: കമ്പനിയുടെ പേര് മെറ്റാ (Meta) എന്നാക്കി മാറ്റിയതായി വ്യക്തമാക്കി ഫേസ്ബുക്ക് തലവൻ സക്കർബർഗ് . അതേസമയം നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ‘മെറ്റ’ എന്നാല്‍ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ് അര്‍ത്ഥം.

ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിംഗ് നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.

ഫേസ്ബുക്കോ മറ്റ് ആപ്ലിക്കേഷന്‍ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനം. കമ്പനിയുടെ തത്സമയം സ്ട്രീം ചെയ്ത വെര്‍ച്വല്‍, ഓഗ്‌മെന്റഡ് റിയാലിറ്റി കോണ്‍ഫറന്‍സില്‍ സംസാരിച്ച സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, പുതിയ പേര് മെറ്റാവേര്‍സ് നിര്‍മ്മിക്കുന്നതിലെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ ഉപയോഗിച്ച്‌ മനുഷ്യ ജീവിതത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള വന്‍ പദ്ധതിയാണു മെറ്റാവേര്‍സ്.

ഇപ്പോള്‍ മെറ്റാ എന്നറിയപ്പെടുന്ന ഫേസ്ബുക്ക് അതിന്റെ സ്റ്റോക്ക് ടിക്കര്‍ എഫ്.ബിയില്‍ നിന്ന് എം.വി.ആര്‍.എസിലേക്ക് മാറ്റും. ഇത് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു. ഇതിനോടകം, സക്കര്‍ബര്‍ഗിന്റെ സ്വകാര്യ ഫേസ്ബുക്ക് പേജില്‍, അദ്ദേഹത്തിന്റെ ജോലിയുടെ പേര് ‘മെറ്റായുടെ സ്ഥാപകനും സി.ഇ.ഒയും’ എന്നാക്കി മാറ്റിയിട്ടുണ്ട്.

ഫേസ്ബുക്ക് എന്ന പേര് ഒരു ഉത്പന്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നും എന്നാല്‍ മെറ്റാവേഴ്‌സ് കമ്പനിയാകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. മെറ്റ എന്നത് ഒരു ഗ്രീക്ക് വാക്കാണ്. ഇംഗ്ലീഷില്‍ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ് അര്‍ത്ഥം. ഈ വാക്ക് ഉപയോഗിക്കുന്നതിലൂടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button