കൊല്ലം: മരണ കാരണം മറച്ചു വച്ച് ഖബറടക്കിയയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. അഞ്ചല്‍ തടിക്കാട് സ്വദേശിയായ ബദറുദ്ദീന്റെ മൃതദേഹമാണ് പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തത്. ബദറുദ്ദീന്റെ മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ബദറുദ്ദീന്റെ സഹോദരിയും നാട്ടുകാരും രംഗത്ത് എത്തിയിരുന്നു.
Read Also : ആര്യന്‍ ഖാന്‍ ഉടന്‍ പുറത്തിറങ്ങും: ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ ഒരുങ്ങി ഷാരൂഖും ഗൗരി ഖാനും
കഴിഞ്ഞ 23ന് ആയിരുന്നു ബദറുദ്ദീനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദറുദ്ദീനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് അടുത്ത ചില ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മരണ കാരണം പുറത്ത് അറിയിക്കാതെ അടുത്ത ബന്ധുക്കള്‍ ഇടപെട്ട് തടിക്കാട് പള്ളിയില്‍ കബറടക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയത്.
അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബദറുദ്ദീന്‍ തൂങ്ങി മരിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Post Your Comments