KeralaJobs & VacanciesLatest NewsNewsEducationCareerEducation & Career

രാജ്യത്ത് ഇനി 4വര്‍ഷ ബിഎഡ്: മറ്റ് കോഴ്‌സുകള്‍ക്കൊപ്പം ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബിഎഡ്

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 4 വര്‍ഷത്തെ ബിഎഡ് ഇനി രാജ്യവ്യാപകമാക്കും

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 4 വര്‍ഷത്തെ ബിഎഡ് ഇനി രാജ്യവ്യാപകമാക്കും. ഹൈസ്‌കൂള്‍ തലം വരെ അധ്യാപകരാകാന്‍ 2030 മുതല്‍ കുറഞ്ഞ യോഗ്യതയായി ഈ കോഴ്‌സ് ആയിരിക്കും പരിഗണിക്കുക. ബിഎ, ബിഎസ്‌സി, ബികോം, കോഴ്‌സുകള്‍ക്കൊപ്പം ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബിഎഡ് ഡിഗ്രിയും സ്വന്തമാക്കാവുന്നതാണ് പുതിയ ഇന്റഗ്രേറ്റഡ് കോഴ്‌സ്.

Read Also : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചു: നിയമസഭയില്‍ പ്രതിപക്ഷം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കോഴ്‌സിന് ഇടയ്ക്ക് വച്ച് പഠനം നിര്‍ത്താനുള്ള സൗകര്യമുണ്ടാകും. അതേസമയം നിലവിലെ 2 വര്‍ഷ ബിഎഡ് കോഴ്‌സും തുടരും. പിജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുവേണ്ടി ഒരു വര്‍ഷത്തെ ബിഎഡ് കോഴ്‌സ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

4 വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സിന് ഒരു സ്ഥാപനത്തില്‍ 50 സീറ്റ് മാത്രമായിരിക്കും ഉണ്ടാകുക. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ളവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാനാവും. എന്‍സിഇടി മുഖേനയാകും പ്രവേശനം. നിലവില്‍ ഭൂരിഭാഗം സര്‍വകലാശാലകളിലും 2 വര്‍ഷത്തെ ബിഎഡ് കോഴ്‌സാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button