സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന് ഇനി പുതിയ പേര്. മെറ്റ എന്നാണ് പുതിയ പേര്. കമ്പനിയുടെ കോര്‍പറേറ്റ് നാമമാണ് മാറ്റിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കൻബര്‍ഗാണ് അറിയിച്ചത്. എന്നാല്‍ ആപ്പുകളുടെ പേരുകൾക്ക് മാറ്റമില്ല.
Also Read: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു: മൂന്ന് ദിവസം മഴയ്ക്ക് സാധ്യത ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകള്‍ ഇനി മെറ്റയുടെ നേതൃത്വത്തിലാകും പ്രവര്‍ത്തിക്കുക. പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേര് ഫേസ്ബുക്ക് മാറ്റിയതെന്നും മാര്‍ക്ക് സുക്കൻബര്‍ഗു പറഞ്ഞു.
ഗെയിം, വര്‍ക്ക്, കമ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലൂടെ സാധ്യമാക്കുന്ന മെറ്റാവെഴ്‌സ് എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയിലെ ഡവലപ്പര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് സുക്കൻബര്‍ഗ് കമ്പനിയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്.
Post Your Comments