എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഗ്രൂപ്പുകള്‍ തീരുമാനമായി. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 12 ടീമുകളാണ് മത്സരിക്കുന്നത്. നാലു ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകള്‍ ആയാകും മത്സരം. ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടിലേക്ക് കടക്കും. ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ചൈന, ചൈനീസ് തയ്പയ്, ഇറാന്‍ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍ ഉണ്ട്.
കരുത്തരായ ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിലാണ്. തായ്ലാന്റ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യയും ഗ്രൂപ്പ് ബിയില്‍ ഉണ്ട്. ഗ്രൂപ്പ് സിയില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, മ്യാന്മാര്‍ എന്നിവരും അണിനിരക്കും.
Read Also:- ചിക്കൻപോക്സ്: ലക്ഷണങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും!
എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫിഫ വനിതാ ലോകകപ്പിനുള്ള യോഗ്യത മത്സരമായും പ്രവര്‍ത്തിക്കും. ആദ്യ അഞ്ച് രാജ്യങ്ങള്‍ക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. ഓസ്ട്രേലിയ ആദ്യ അഞ്ചില്‍ എത്തിയാല്‍ ആറാം സ്ഥാനത്തുള്ള ടീമും യോഗ്യത നേടും.
Post Your Comments