Latest NewsNewsIndia

മല്ലിയില കഴുകുന്നത് അഴുക്കുചാലിലെ വെള്ളത്തില്‍: പച്ചക്കറി വില്‍പ്പനക്കാരനെതിരെ കേസ്

അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകരുതെന്നും ആളുകള്‍ക്ക് അസുഖമുണ്ടാകുമെന്നും വിഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നു

ഭോപ്പാല്‍: അഴുക്കു ചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകുന്ന പച്ചക്കറി വില്‍പ്പനക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വീഡിയോ വൈറൽ ആയതിനു പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു. ഭോപ്പാലിലെ സിന്ധി മാര്‍ക്കറ്റിലാണ് സംഭവം

അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകരുതെന്നും ആളുകള്‍ക്ക് അസുഖമുണ്ടാകുമെന്നും വിഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നുണ്ടെങ്കിലും ഇയാൾ അതെല്ലാം അവ​ഗണിച്ച്‌ മല്ലിയില കഴുകുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പച്ചക്കറി വില്‍പനക്കാരനെതിരെ കേസെടുത്തത്.

read also: വീണ്ടും ന്യൂനമര്‍ദ്ദം: ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു:ഞായറാഴ്ച വരെ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഭോപ്പാലിലെ നവ് ബഹര്‍ പച്ചക്കറി ചന്തയിൽ പച്ചക്കറി വിൽപ്പന നടത്തുന്ന ധര്‍മേന്ദ്ര എന്നയാളാണ് വിഡിയോയില്‍ ഉള്ളതെന്ന് പൊലീസ് കണ്ടെത്തി.

shortlink

Post Your Comments


Back to top button