മലപ്പുറം: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ 22 വയസ്സുള്ള യുവാവിനെ പോക്സോ കേസില്‍ കോട്ടക്കല്‍ എസ്.എച്ച്.ഒ എം.കെ. ഷാജി അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20ന് പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പീഡനത്തിനിരയായ പെൺകുട്ടി ഗര്‍ഭകാലത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടർന്ന് പ്രസവസമയത്ത് വീട്ടില്‍ നിന്ന് തന്നെ യു ട്യൂബ് നോക്കി സ്വയം പൊക്കിള്‍ക്കൊടി അറുത്തുമാറ്റുകയായിരുന്നു. എന്നാൽ പ്രസവശേഷം മൂന്ന് ദിവസം കഴിഞ്ഞ് അണുബാധയുണ്ടായതോടെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പെൺകുട്ടിയെ പ്രവേശിപ്പിക്കേണ്ടി വന്നതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്.
ആശുപത്രിയിൽ എത്തിയതോടെ വയസ്സിലും മറ്റും വൈരുധ്യം വന്നതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ ചോദിച്ചറിഞതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് മൊഴി നല്കി.
Post Your Comments