പൊന്നാനി: മൊബൈൽ ഫോണിന് വേണ്ടി സഹോദരിയുമായി വഴക്കിട്ടതിൽ മനം നൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശിയായ പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന് നിഷാം (16) ആണ് ആത്മഹത്യ ചെയ്തത്. സഹോദരിയുമായി മൊബൈൽ ഫോണിനായി പിടിവലികൂടുന്നതിനിടെ ഫോൺ താഴെവീണു പൊട്ടുകയായിരുന്നു. തുടർന്ന് ബാപ്പ വഴക്ക് പറയുമെന്ന് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു.
Also Read:സ്വാധീനമുളള പ്രതികൾ, തെളിവ് നശിപ്പിക്കും: അനുപമയുടെ മാതാപിതാക്കൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്
പൊന്നാനി എം.ഐ ഹൈസ്കൂളില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയാറെടുക്കുകയായിരുന്നു. നിഷാമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം, സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവരിൽ ആത്മഹത്യാ പ്രവണത വർധിച്ചു വരുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ കാലഘട്ടങ്ങളിലടക്കം അനേകം കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് കുട്ടികൾക്കില്ലെന്നും, ഇത് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Post Your Comments