ആലുവ: സപ്ലൈകോയില്‍നിന്ന് വാങ്ങിയ കടലയില്‍ കല്ലും മണ്കട്ടകളുമെന്ന് പരാതി. ആലുവയിലെ സപ്ലൈകോ സൂപ്പമാര്ക്കറ്റില്നിന്ന് വാങ്ങിയ കടലയിലാണ് അഴുക്കും മാലിന്യങ്ങളും കണ്ടെത്തിയത്. കടലയുടെ അതേ വലിപ്പത്തിലുള്ള കല്ലുകളും ചെളിക്കട്ടകളുമാണ് ഇതിലുള്ളതെന്ന് പരാതിക്കാർ പറയുന്നു. ഭാരം വര്‍ധിപ്പിക്കാനാണ് ഇവ കലര്ത്തിയിരിക്കുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. അരക്കിലോ കടലയില്‍ ഏതാണ്ട് 50 ഗ്രാം ഭാരത്തിലാണ് കല്ലുകള്‍ കിട്ടുന്നത്.
Also Read:‘അഭിസാരിക’യെന്ന് കമന്റിട്ടവർക്ക് മറുപടിയുമായി അഭയ ഹിരണ്മയി: സപ്പോർട്ടുമായി ഗോപി സുന്ദർ
കടല കഴുകുമ്പോള്‍ ചെളിക്കട്ടകള്‍ കണ്ടെത്തി മാറ്റിയില്ലെങ്കില്‍ മണല്‍ത്തരികളായി കറിയില്‍ കിടക്കുകയും ചെയ്യും. ഉഴുന്നുപരിപ്പ്, ചെറുപയര്‍, പരിപ്പ് തുടങ്ങിയവയും ഗുണമേന്മ ഇല്ലെന്ന് പരാതിയുണ്ട്.
അതേസമയം, സപ്ലൈകോയില്‍നിന്ന് വാങ്ങിയ ഉൽപ്പങ്ങൾക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നുണ്ട്. ഗുണമേന്മയില്ലെന്ന് പറഞ്ഞ് കൂടുതൽ പേർ രംഗത്തെത്തുന്നുണ്ട്.
Post Your Comments