അല്ലു അർജുൻ അതിഥിയായെത്തി പരിപാടിയിൽ പങ്കെടുത്ത ഗോപി സുന്ദറിനും പങ്കാളി അഭയ ഹിരണ്മയിക്കും നേരെ സൈബർ ആക്രമുണ്ടായിരുന്നു. അഭയയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകളെല്ലാം. പാർട്ടി ചിത്രങ്ങൾക്ക് അശ്ളീല പ്രയോഗം നടത്തിയവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് അഭയ ഇപ്പോൾ. ‘അഭിസാരിക’ എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് അതേനാണയത്തിൽ മറുപടി നൽകുകയാണ് അഭയ.
More ‘slut’ photos എന്നാണ് അഭയയുടെ ക്യാപ്ഷന്റെ തുടക്കം. ‘എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ അഭിപ്രായങ്ങൾ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന ആളുകൾക്ക് വേണ്ടിയും’ എന്നുകൂടി അഭയ ക്യാപ്ഷ്യനായി നൽകിയിട്ടുണ്ട്. എപ്പോഴത്തെയും പോലെ ഗോപി സുന്ദർ അഭയക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. എന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം എന്നാണ് ഗോപി സുന്ദർ നൽകിയ മറുപടി.
ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്കൊപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയർസ്റ്റൈലിലും തിളങ്ങിയ അഭയയുടെ ചിത്രത്തിന് നേരെ വൻ സൈബർ ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. മലയാളികളുടെ സംസ്കാരത്തിന് ചേർന്ന വസ്ത്രധാരണമല്ല എന്നതായിരുന്നു ഇതിൽ അധികവും.
View this post on Instagram
Post Your Comments