അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള ഒട്ടേറെ ഗൾഫ്, പ്രാദേശിക, രാജ്യാന്തര വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും കാഴ്ച്ചപ്പാടുകളും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി.
ഐക്യത്തിലും സഹകരണത്തിലും അധിഷ്ഠിതമായി യുഎഇയും ബഹ്റൈനും തമ്മിലുള്ള സഹോദര ബന്ധത്തിന്റെ ആഴം ഉൾക്കൊള്ളുന്ന കൂടിക്കാഴ്ച്ചയാണ് നടന്നത്. കൂടിക്കാഴ്ച്ചയിൽ ഇരുനേതാക്കളും ആശംസ അറിയിക്കുകയും ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും ആശംസകൾ അറിയിച്ചു.
സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
Read Also: ലഗേജിൽ നിന്നും കണ്ടെത്തിയത് കഞ്ചാവും മദ്യക്കുപ്പികളും: അമേരിക്കൻ പൗരൻ പിടിയിൽ
Post Your Comments