KollamKeralaNattuvarthaLatest NewsNews

അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കടന്നു

കൊല്ലം: അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കടന്നു. വിവരം ലഭിച്ച് ഒരു മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബ്(52)ആണ് പോലീസ് പിടിയിലായത്. അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളി ഇടവനശേരിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ മഴ പെയ്യുന്നതിനാല്‍ അവിടെ തങ്ങുകയും ഉച്ചഭക്ഷണപൊതി കഴിക്കാന്‍ അനുമതി ചോദിക്കുകയായിരുന്നു.

പിന്നീട് ടിവി കാണാനെന്ന മട്ടില്‍ അകത്തു കടന്ന ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നുവെങ്കിലും മരുന്നു കഴിച്ചതിനാല്‍ പിതാവ് മയക്കത്തിലായിരുന്നു. വൈകുന്നേരം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ അഭയകേന്ദ്രത്തിലെ നോട്ടീസ് നിർണായകമായി.

മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ജാമ്യം ലഭിച്ചത് ആഘോഷമാക്കി ഷാരൂഖ്: മന്നത്തിൽ അഭിഭാഷകർക്കൊപ്പം സന്തോഷം പങ്കുവെച്ചു

അന്വേഷണത്തിൽ അഭയകേന്ദ്രത്തില്‍ നിന്ന് പിരിവിന് പോകുന്നത് മൂന്നുപേരാണെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും വ്യക്തമായി. ഇതോടെയാണ് പോലീസ് അന്വേഷണം അബ്ദുൾ വഹാബിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. പോലീസ് അന്വേഷിച്ചെത്തുമ്പോള്‍ പെണ്‍കുട്ടി അടയാളം പറഞ്ഞ അതേ വസ്ത്രത്തില്‍ തന്നെയായിരുന്നു പ്രതി. തുടർന്ന് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അഇയാൾക്കെതിരെ പോലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button