കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടിയതിനെ തുടർന്ന് മൂന്ന് വീടുകളില്‍ വെള്ളം കയറി. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ഉരുള്‍പൊട്ടിയൊഴുകിയത്. വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടിരക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഉരുൾ പൊട്ടലിനെ തുടർന്ന് ആളപായമില്ല. സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം.
വനത്തിനുള്ളിലാണ് ഉരുള്‍ പൊട്ടിയത് എന്നാണ് ലഭ്യമായ വിവരം. ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് എയ്ഞ്ചല്‍ വാലി. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫിന്റെ സംഘം തിരിച്ചിട്ടുണ്ട്. അതേസമയം, കോട്ടയത്തും സമീപ ജില്ലകാലിലും വ്യാപകമായ മഴ തുടരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്ത് പല സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.
Post Your Comments