തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തുറന്നുവിടുന്നത് ഇടുക്കി ഡാമിന് ഭീഷണിയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. റൂൾ കർവിനേക്കാൾ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജല നിരപ്പ് നിലനിർത്തുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, ഡാമുകൾ തുറന്നത് മൂലം കെ.എസ്.ഇ.ബിക്ക് 45 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പരിയാറിൽ തമിഴ്നാട് തയ്യാറാക്കിയ 138 അടി റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ജലനിരപ്പ് 142 അടിയായി ഉയർത്താൻ കഴിയില്ല.
Read Also: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത് എതിര്‍ത്തു: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി
ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. ജനങ്ങളുടെ ആശങ്കയും കാലപ്പഴക്കവും പരിഗണിച്ച് നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം പണിയണമെന്നും സുപ്രിം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയർന്നിട്ടുണ്ട്. സെക്കന്റിൽ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. സ്പിൽവെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്.
Post Your Comments