ദുബായ്: സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ തൊഴിലാളികളെ സജ്ജമാക്കാൻ തൊഴിൽ നൈപുണ്യവികസനത്തിനും പരിശീലനത്തിനും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ഡയലോഗ് സമ്മേളനത്തിനിടെയാണ് സൗദി മന്ത്രി അഹമ്മദ് അൽ റാജിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സുരക്ഷിതമായ പ്രവാസവും പ്രവാസി സ്ത്രീ തൊഴിലാളികളുടെ ക്ഷേമവും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി.
വിഷൻ 2030 ന്റെ ഭാഗമായി സൗദിയിൽ വൻ വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിലെ 6 രാജ്യങ്ങളും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നും നയങ്ങൾക്ക് അന്തിമ രൂപം നൽകിയെന്നും വി മുരളീധരൻ പറഞ്ഞു. കോവിഡ് മൂലം ഉണ്ടായ തൊഴിൽ നഷ്ടങ്ങളും സാമ്പത്തിക പ്രയാസവും വിശദമായ പരിഗണനയ്‌ക്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments