YouthLatest NewsMenNewsWomenLife Style

കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങൾ!

കട്ടന്‍ ചായ നമ്മള്‍ മലയാളികളുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. കടുപ്പത്തില്‍ നല്ലൊരു കട്ടന്‍ കുടിച്ചാല്‍ ശരീരത്തിന് കൂടുതല്‍ ഉന്മേഷം കിട്ടുന്നു. തലവേദനയ്ക്കും ജലദോഷത്തിനും കട്ടന്‍ നല്ലൊരു മരുന്നാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ നാം ദിനവും കുടിക്കുന്ന കട്ടന്‍ ചായയുടെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ് ഒരു പഠനം പറയുന്നത്.

➤ കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

➤ സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. കട്ടന്‍ ചായ കുടിക്കുമ്പോള്‍ പഞ്ചസാര അധികം കുടിക്കരുത്.

➤ ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

Read Also:- പരീക്ഷണത്തിന് കൂടുതൽ സമയം ചോദിച്ച് കമ്പനികൾ: 5ജി ലേലം 2022 രണ്ടാം പകുതിയോടെ!

➤ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.

➤ ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കും. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവൊനോയ്ഡ്സ് എന്ന ആന്‍റി ഓക്സിഡന്‍റാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ.

shortlink

Post Your Comments


Back to top button