Latest NewsNewsInternational

പിതാവ് മരിച്ചു കിടക്കുമ്പോള്‍ മോഡലിന്റെ ഫോട്ടോ ഷൂട്ട്: ചിത്രശലഭം പറന്നുപോയെന്ന് ഇന്‍സ്റ്റഗ്രാം താരം, വിമര്‍ശനം

പിതാവ് മരിച്ചു കിടന്ന ശവപ്പെട്ടിക്കരികെ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ ഇന്‍സ്റ്റഗ്രാം താരത്തിന് നേരെ വിമര്‍ശനം

ഫ്‌ളോറിഡ: പിതാവ് മരിച്ചു കിടന്ന ശവപ്പെട്ടിക്കരികെ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ ഇന്‍സ്റ്റഗ്രാം താരത്തിന് നേരെ വിമര്‍ശനം. സ്വന്തം അച്ഛന്‍ മരിച്ച് കിടക്കുമ്പോള്‍ ഫോട്ടോയെടുത്ത മോഡലായ ജെയ്ന്‍ റിവറയ്ക്ക് നേരെയാണ് വിമര്‍ശനം ഉയര്‍ന്നത്. എടുത്ത ഫോട്ടോകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത്.

Read Also : അമരീന്ദര്‍ സിംഗ് ഇന്ന് അമിത്ഷായെ കാണും: പാര്‍ട്ടി രൂപീകരണത്തിന് പിന്നാലെ സഖ്യകക്ഷി ചര്‍ച്ചകളും

ഒരു ഫോട്ടോ മാത്രമല്ല ജെയ്ന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രശലഭം പറന്നുപോയി. നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്’ തുടങ്ങിയ അടികുറിപ്പുകളോടെയാണ് ജെയ്ന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ജെയ്ന്‍ ചിത്രങ്ങള്‍ നീക്കം ചെയ്തു.

കറുത്ത വസ്ത്രം ധരിച്ച പല തരത്തിലുള്ള ചിത്രങ്ങളാണ് ജെയ്ന്‍പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ എല്ലാത്തിലും ജെയ്‌നിനെ വളരെ സന്തോഷവതിയായാണ് കാണുന്നത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം ജെയ്ന്‍ ഡിലീറ്റ് ചെയ്തുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button