MollywoodLatest NewsCinemaNewsEntertainment

‘മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല, എന്റെ മനഃസമാധാനത്തിന് വേണ്ടിയാണ്’: ഭാവന

ഇനി കുറച്ച് കാലത്തേക്ക് മലയാള സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും മലയാളത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണെന്നും നടി ഭാവന. ഭാവനയും നടന്‍ ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി 2 എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ ‘സിനിമാ തെരഞ്ഞെടുപ്പിനെ’ കുറിച്ച് ഭാവന വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഭാവന വ്യക്തമാക്കുന്നുണ്ട്.

Also Read:അഭയകേന്ദ്രത്തിന്റെ പിരിവിനായെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു: കുട്ടിക്ക് നല്‍കിയ രസീത് ഉപയോഗിച്ച് പ്രതിയെ പിടികൂടി

‘മലയാള സിനിമകൾ ഒന്നും ചെയ്യണ്ട എന്നത് എന്റെ തീരുമാനമാണ്. അത് എന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ കന്നടയിൽ ആണെങ്കിലും പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.’ – ഭാവന പറയുന്നു.

കന്നടയിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നും ഭാവന പറഞ്ഞു. 2017ല്‍ ആഡം ജോന്‍ ആണ് ഭാവന അവസാനമായി ചെയ്ത മലയാള ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button