കണ്ണൂര്‍ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 67 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഡി.ആർ.ഐ.യും എയർ ഇൻറലിജൻസും കസ്റ്റംസും ചേർന്നാണ് സ്വർണം പിടികൂടിയത്.
Read Also : ചായ കുടിക്കാനല്ലാതെ ഈ കുട്ടികള്‍ എന്തിന് പോയതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.കെ രമ
ഷാർജയിൽ നിന്ന് ചൊവ്വാഴ്ച രാത്രി ഇൻഡിഗോ വിമാനത്തിൽ എത്തിയ കതിരൂർ സ്വദേശി നവാസ് പണ്ടേത്തിൽനിന്നാണ് 1385 ഗ്രാം സ്വർണം പിടിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം ഇയാൾ ധരിച്ച വെയ്സ്റ്റ് ബാൻഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
Post Your Comments