Latest NewsIndiaNews

അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരവേദിക്കടുത്ത് അപകടം: ട്രക്ക് പാഞ്ഞുകയറി മൂന്നു കര്‍ഷക സ്ത്രീകള്‍ മരിച്ചു

മരിച്ച സ്ത്രീകള്‍ പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് വിവരം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരവേദിക്കടുത്ത് ട്രക്ക് പാഞ്ഞുകയറി മൂന്നു കര്‍ഷക സ്ത്രീകള്‍ മരിച്ചു. കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

മരിച്ച സ്ത്രീകള്‍ പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് വിവരം. കാര്‍ഷിക ബില്ലിനെതിരെ സമരം നടക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിക്ക് അടുത്തായാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ കാത്ത് ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു സ്ത്രീകളെ ട്രക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Read Also : പിതാവ് മരിച്ചു കിടക്കുമ്പോള്‍ മോഡലിന്റെ ഫോട്ടോ ഷൂട്ട്: ചിത്രശലഭം പറന്നുപോയെന്ന് ഇന്‍സ്റ്റഗ്രാം താരം, വിമര്‍ശനം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button