പൊതുഇടങ്ങളിൽ സ്ത്രീകൾ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ നാം നിരവധി കേട്ടിട്ടുണ്ട്. മിക്കപ്പോഴും സ്ത്രീകൾക്ക് തിരിച്ച് പ്രതികരിക്കാൻ സാധിക്കാറില്ല. ഇപ്പോഴിതാ, ബസിൽ വെച്ച് അനുവാദമില്ലാതെ തന്റെ സ്വകാര്യഭാഗത്ത് ദുരുദ്ദേശത്തോടെ സ്പർശിച്ച യുവാവിന് കണക്കിന് കൊടുത്ത് യുവതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ആയോധനകലയില്‍ പ്രാവീണ്യമുള്ള യുവതിയാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തക്ക മറുപടി കൊടുത്തത്.
ബ്രസീലിയൻ നഗരമായ ബെലെമിയിൽ ഒക്ടോബർ 20 -ന് ആണ് സംഭവം. ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ബസിൽ വെച്ച് യുവതിയെ ഒരാള്‍ ഉപദ്രവിക്കാൻ ശ്രമിച്ചു. തിരക്കേറിയ ബസ് മുതലെടുത്ത് പിറകിൽ നിൽക്കുകയായിരുന്ന യുവാവ് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു. ഇയാള്‍ തന്റെ പാന്റ് അഴിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാൽ, ഉടനടി യുവതി തിരിച്ച് നിന്ന് ഇയാളുടെ കഴുത്തിനു മുറുക്കിപ്പിടിച്ചു. ഇതിനിടെ മൂക്കിടിച്ച് പരത്തി. ബസ്സിന്റെ തറയിലേക്ക് ഇയാളെ യുവതി വീഴ്ത്തി. എഴുന്നേൽക്കാൻ കഴിയാത്ത വിധം ഇയാൾ യുവതിയുടെ കൈകളിൽ കുരുങ്ങിക്കിടന്നു. ബസ് ജീവക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. ബസിലെ മറ്റൊരു യാത്രക്കാരനാണ് വീഡിയോ റെക്കോർഡ് ചെയ്തത്. യുവതി മുവായ് തായ്, കപ്പോയ്റ എന്നിവ പരിശീലിക്കുന്നയാളാണ്.
Post Your Comments