തിരുവനന്തപുരം: മേയർക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം കടുത്ത വിമര്ശനനം ഉന്നയിച്ചു. മേയര്‍ക്ക് പ്രായത്തിൽ മാത്രമല്ല, ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം. വിന്‍സെൻറ് കുറ്റപ്പെടുത്തി.എം. വിന്‍സെൻറിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ നടന്ന ചര്‍ച്ചയിലാണ് ഭരണ, പ്രതിപക്ഷങ്ങൾ വാക്പോര് നടത്തിയത്. പ്രായംകുറഞ്ഞ ആൾ മേയർ പദവിയിലെത്തിയത് ചിലര്‍ക്ക് സഹിക്കാത്തതുകൊണ്ടാണ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി നൽകി.
Also Read: വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് കഠിനതടവ് വിധിച്ച് കോടതിമേയറുടെ പ്രായത്തെക്കാള്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് നഗരസഭക്കുമുന്നില്‍ സമരമിരിക്കുന്നത്. സാധാരണ പ്രതിപക്ഷത്തുള്ളവര്‍ സമരമിരുന്നാല്‍ അവരെ പോയികാണുന്നതാണ് പതിവ്. എന്നാല്‍ മേയര്‍ സമരപ്പന്തലിനുമുന്നില്‍ വലിയ ടി.വി വെച്ച് അവരുടെ പ്രസംഗം ഉച്ചത്തിൽ കേൾപ്പിക്കുകയാണ്. പണാപഹരണ വിഷയത്തിൽ ബി.ജെ.പി നടത്തുന്ന സമരം തട്ടിപ്പാണ്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള അവരാണ് നികുതി വരുമാനത്തെക്കുറിച്ച് പരിശോധിക്കേണ്ടതെങ്കിലും അതു ചെയ്യാതെ സമരം നടത്തുന്നത് ആത്മാർഥതയില്ലാതെയാണെന്ന് വിന്‍സെൻറ് കുറ്റപ്പെടുത്തി.
Post Your Comments