വാഷിംഗ്‌ടൺ: ഐസിസിന് ആറ് മാസത്തിനകം അമേരിക്കയെയും ആക്രമിക്കാനാകുമെന്ന് കണ്ടെത്തല്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലുളളതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ പറയുന്നു. അഫ്ഗാനിലെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഇപ്പോഴും അമേരിക്കന്‍ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രതിരോധ അണ്ടര്‍ സെക്രട്ടറി കൊളിന്‍ കാള്‍ വ്യക്തമാക്കി.
അഫ്ഗാനിലെ ന്യൂനപക്ഷങ്ങളായ ഷീയ വിഭാഗങ്ങളുടെ പളളികളില്‍ സ്‌ഫോടനം നടത്തുകയും താലിബാന്‍ അംഗത്തിന്റെ തലവെട്ടുകയും ചെയ്‌ത് ഐസിസ് താലിബാന് ശക്തമായ വെല്ലുവിളിയുയര്‍ത്തി. തങ്ങള്‍ക്ക് താലിബാനെയും അല്‍ ഖ്വയ്‌ദയെയും നേരിടാന്‍ ഒരുപോലെ കഴിവുണ്ട് എന്നാല്‍ താലിബാന് ഐസിസിനെ നേരിടാന്‍ പ്രാപ്‌തിയുണ്ടോയെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ വൃത്തങ്ങൾ പറയുന്നു.
Read Also: സൗദിയുടെ ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റ്: യുഎഇ പ്രതിനിധി സംഘത്തെ നയിക്കുക ശൈഖ് മക്തൂം
നിലവില്‍ ഐസിസിന് അയ്യായിരത്തോളം പോരാളികള്‍ മാത്രമാണ് അഫ്‌ഗാനിലുളളത്. ഇവിടെ തങ്ങളുടെ സൈനികരില്ലാതെ ഐസിസ്, അല്‍ ഖ്വയ്‌ദ തീവ്രവാദികളെ തിരിച്ചറിയാനും ആക്രമിക്കാനും പ്രയാസമാണെന്ന് കൊളിന്‍ കാള്‍ വ്യക്തമാക്കി.ഈ തീവ്രവാദ സംഘടനയില്‍ പെട്ടവരെ ആക്രമിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഡ്രോണുകള്‍ അമേരിക്ക ഉപയോഗിക്കും. ഇക്കാര്യത്തില്‍ ജാഗ്രത തുടരാനാണ് അമേരിക്കന്‍ തീരുമാനം.
Post Your Comments