CricketLatest NewsNewsSports

ദക്ഷിണാഫ്രിക്കന്‍ താരം ഡി കോക്ക് ടി20 ലോകകപ്പ് മത്സരത്തിൽ നിന്ന് പിന്മാറി

ദുബായ്: ടി20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് പിന്മാറി. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മുട്ടുകുത്തി നിന്ന് വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധിക്കാന്‍ ടീമിന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഡി കോക്ക് വ്യക്തിപരമായ കാര്യങ്ങളാല്‍ മത്സരത്തിന് ഇറങ്ങുന്നില്ലെന്ന് ടോസ് വേളയില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ തെംബ ബവൂമ പറഞ്ഞിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) ബോര്‍ഡ് യോഗം ചേര്‍ന്ന് ടീം ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്പ് മുട്ടുകുത്തി വര്‍ണവിവേചനത്തിനെതിരെ സ്ഥിരവും ഐക്യപൂര്‍ണവുമായ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചത്.

Read Also:- ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാൻ ദ്രാവിഡ് അപേക്ഷ നല്‍കി

‘ലോകകപ്പിലെ മറ്റ് നിരവധി ടീമുകള്‍ ഈ വിഷയത്തിനെതിരെ സ്ഥിരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ദക്ഷിണാഫ്രിക്കന്‍ കളിക്കാരും ഇത് ചെയ്യേണ്ട സമയമാണിതെന്ന് ബോര്‍ഡ് കരുതുന്നു’, ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു. മുന്‍പും മുട്ടുകുത്തി പ്രതിഷേധിക്കാന്‍ ഡി കോക്ക് വിസമ്മതിച്ചിരുന്നു. ‘എന്റെ വ്യക്തിപരമായ അഭിപ്രായമാണ്’ ഡി കോക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button