KollamNattuvarthaLatest NewsKeralaNews

കപ്പലണ്ടിക്ക് എരിവില്ലെന്ന് തർക്കം: കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കൊല്ലം: കൊല്ലം ബീച്ചിൽ കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. സംഘർഷത്തിൽ ബീച്ചിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി ബീച്ചിലെത്തിയ കുടുംബം തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനിൽ നിന്ന് ഇയാൾ കപ്പലണ്ടി വാങ്ങുകയും കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുക്കുകയുമായിരുന്നു. എന്നാൽ കോവിഡ് കാലം ആയതിനാൽ കപ്പലണ്ടി തിരികെ വാങ്ങാൻ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരൻ.

കെ റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള ഒരാരുത്തരും ആയിരിക്കും: ഇത് വെറും ഇടത്പക്ഷ വിരോധം

ഇതേതുടർന്ന് ക്ഷുഭിതനായ യുവാവ് കച്ചവടക്കാരന്റെ മുഖത്തേക്ക് കപ്പലണ്ടി വലിച്ചെറിയുകയും വൃദ്ധനെ കയ്യേറ്റം ചെയ്യുകയും ചെയ്യുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ കൂടി ഇടപെട്ടതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ ഒരാൾ വൃദ്ധനെ കയ്യേറ്റം ചെയ്ത യുവാവിനെ ആക്രമിക്കുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രശ്നത്തിൽ കൂടുതൽ ആളുകൾ ഇടപെട്ടതോടെ സംഘർഷം കൂട്ടത്തല്ലായി മാറുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button