ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നതായി പ്രഖ്യാപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന.
അടുത്ത മാസത്തോടെ ബിജെപിയുമായി സഖ്യമുമുണ്ടാക്കാനാണ് നീക്കം. ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് അദ്ദേഹം സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി അറിയിച്ചത്. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘നിരവധി നേതാക്കള്‍ ഞങ്ങളോടൊപ്പമുണ്ട്, പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആരൊക്കെ ഞങ്ങളുടെ കൂടെയാണെന്ന് വെളിപ്പെടുത്തും’, എന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ധുമായി ഉണ്ടായിരുന്ന അധികാര വടംവലിക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ധു വന്നതോടെയാണ് അമരീന്ദറിനെതിരെയുള്ള നീക്കം ശക്തമായത്. താന്‍ പാര്‍ട്ടിയില്‍ മൂന്നാം തവണയും അപമാനിക്കപ്പെട്ടെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയയെ അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു രാജി.
Post Your Comments