ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മൂന്ന് പേർ പോലീസ് പിടിയിൽ. രണ്ട് കേസുകളിലായാണ് 3 പേർ പിടിയിലായത്. വിതുര സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ പെരിങ്ങമല സ്വദേശി അമൃത ലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസിൽ വിതുര കല്ലാർ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടൻ (54) എന്നിവരെയാണ് വിതുര സി.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

വിതുര സ്വദേശിനിയായ 16 കാരിയെ രണ്ടുദിവസം മുൻപ് രാത്രിയിൽ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കൃത്യമായ അന്വേഷണത്തിലൂടെ പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ പോലീസ്അ അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിയെ ആളെഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

പൊലീസ് രാത്രി ട്രൈബൽ മേഖലയിൽ നടത്തിയ പെട്രോളിംഗിനടയിൽ രണ്ട് പേരെ സംശയസ്പദമായി കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 17 വയസുക്കാരിയെ ലൈംഗികാതിക്രമം കാട്ടിയ കേസിലാണ് പെൺകുട്ടിയുടെ സുഹൃത്തായ ശിവജിത്തിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഒരു വർഷം മുമ്പ് അമ്മയുടെ സുഹൃത്ത് സജുകുട്ടനും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button